വാഷിങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്‍റ് ജെഡി വാന്‍സും ഒരു ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയും തമ്മിലുള്ള രൂക്ഷമായ വാക്പോര് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ട്രംപ് ഭരണകൂടത്തിന്‍റെ കടുത്ത കുടിയേറ്റ നയങ്ങളെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുള്ള വാന്‍സിന്‍റെ വ്യക്തിപരമായ പരാമര്‍ശങ്ങളെക്കുറിച്ചുമാണ് മിസിസിപ്പി സര്‍വകലാശാലയില്‍ വച്ചു നടന്ന പരിപാടിയില്‍ വിദ്യാര്‍ഥിനി അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചു വിട്ടത്. ടേണിങ് പോയിന്‍റ് യുഎസ്എയുടെ പരിപാടിക്കിടെയാണ് വിദ്യാര്‍ഥിനി കുടിയേറ്റക്കാര്‍ക്കെതിരെ ഭരണകൂടം എന്തിനാണ് ഇത്രയും കര്‍ക്കശ നിലപാട് സ്വീകരിച്ചതെന്നു ചോദിച്ചത്.
വൈറലായ ആ ചോദ്യമിങ്ങനെ:
ഇവിടെ ധാരാളം കുടിയേറ്റക്കാരുണ്ടെന്നു നിങ്ങള്‍ പറയുമ്പോള്‍ ഈ സംഖ്യാബാഹുല്യം നിങ്ങള്‍ എപ്പോഴാണ് തീരുമാനിച്ചത്? എന്തിനാണു നിങ്ങള്‍ ഞങ്ങള്‍ക്ക് ഒരു സ്വപ്നം വിറ്റത്? ഞങ്ങളുടെ യുവത്വവും സമ്പത്തും ഈ രാജ്യത്തു ചിലവഴിക്കാന്‍ നിങ്ങള്‍ ഞങ്ങളെ പ്രേരിപ്പിച്ചു. ഞങ്ങള്‍ക്കു നിങ്ങള്‍ സ്വപ്നം നല്‍കി. എന്നാല്‍ നിങ്ങള്‍ ഞങ്ങളോടു കടപ്പെട്ടിട്ടില്ല, ഞങ്ങള്‍ അതിനു വേണ്ടി കഠിനാധ്വാനം ചെയ്തവരാണ്. എന്നിട്ടും നിങ്ങളാവശ്യപ്പെട്ട പണം നല്‍കി ഇവിടെ നിയമപരമായി താമസിക്കുന്ന ആളുകളോട്, നിങ്ങളെ പുറത്താക്കാന്‍ പോകുകയാണ് എന്ന് ഒരു വൈസ് പ്രസിഡന്‍റിന് എങ്ങനെ പറയാന്‍ കഴിയുമെന്നും ആ യുവതി ചോദ്യമുയര്‍ത്തി.
എന്നാല്‍ രാജ്യത്തിന്‍റെ ആഭ്യന്തര താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കുടിയേറ്റം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് വാന്‍സ് ഭരണകൂട നിലപാടിനെ ന്യായീകരിച്ചു. ഒരാള്‍, അല്ലെങ്കില്‍ പത്തു പേര്‍ , അഥവാ നൂറു പേര്‍ നിയമപരമായി അമെരിക്കയില്‍ വരികയും ഭാവിയില്‍ പത്തു ലക്ഷം പേരെ അല്ലെങ്കില്‍ കോടിക്കണക്കിന് ആളുകളെ ഞങ്ങളുടെ രാജ്യത്തിലേയ്ക്കു പ്രവേശിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്നല്ല എന്നും വാന്‍സ് പറഞ്ഞു.
യുഎസ് വൈസ് പ്രസിഡന്‍റ് എന്ന നിലയില്‍ തന്‍റെ ജോലി ലോകമെമ്പാടുമുള്ള ആളുകളുടെ താല്‍പര്യ സംരക്ഷണമല്ലെന്നും യുഎസ്എയിലെ ജനങ്ങളുടെ താല്‍പര്യ സംരക്ഷണമാണ് തന്‍റെ ലക്ഷ്യമെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു. വാന്‍സിന്‍റെ ഈ പ്രസ്താവനയെ സദസ്യര്‍ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു.
വാന്‍സിനെതിരെ കുടിയേറ്റ നയങ്ങളെ കുറിച്ച് കടുത്ത ചോദ്യങ്ങള്‍ ഉന്നയിച്ച ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രശംസ ലഭിക്കുകയും അവളുടെ ചോദ്യങ്ങള്‍ വൈറലാകുകയും ചെയ്തെങ്കിലും മാഗാ(ങഅഏഅ ങമസല അാലൃശരമ ഏൃലമേ അഴമശി) അനുകൂല അക്കൗണ്ടുകളില്‍ നിന്ന് അവള്‍ക്കു നേരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്.

Comments: